Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Masoud Pezeshkian

പശ്ചിമേഷ്യയിൽ സമാധാനം; കരാറിനു തയാറായില്ലെങ്കിൽ കടുത്ത നടപടിയെന്ന് ട്രംപ്

ഹോ​ർ​മു​സ് അ​ട​ച്ചാ​ൽ ഇറാൻ അ​വ​ശേ​ഷി​ക്കി​ല്ലെ​ന്ന്ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രം​പ്.

വാ​ഷിം​ഗ്ട​ൺ: പശ്ചിമേഷ്യൻ സമാധാന കരാറിനു തയാറായില്ലെങ്കിൽ ഇറാനെതിരേ വീണ്ടും കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ യു​എ​സും ഇ​റാ​നും ത​മ്മി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെയാണ് ഇ​റാ​നെ​തി​രേ ക​ടു​ത്ത ഭീ​ഷ​ണി​യു​മാ​യി യുഎസ് പ്രസിഡന്‍റ് രം​ഗ​ത്തെത്തിയത്. ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചു​പൂ​ട്ടാ​ൻ ശ്ര​മി​ച്ചാ​ൽ ഇ​റാ​ന്‍റെ നി​ല​നി​ൽ​പ്പുത​ന്നെ അ​പ​ക​ട​ത്തി​ലാ​കും. ഹോർമുസിന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​നും യുഎസ് മ​ടി​ക്കി​ല്ലെ​ന്ന് ട്രംപ് മു​ന്ന​റി​യി​പ്പു നൽകി.

ഹോ​ർ​മു​സ് അ​ട​ച്ചാ​ൽ ഇറാൻ അ​വ​ശേ​ഷി​ക്കി​ല്ലെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളോ​ടു വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ട്രം​പ് വ്യക്തമാക്കി. ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള​യു​ടെ നീ​ക്ക​ങ്ങ​ളെ ഇ​റാ​ൻ നി​യ​ന്ത്രി​ച്ചില്ലെങ്കിൽ മുന്പത്തേക്കാൾ രൂക്ഷമായ തി​രി​ച്ച​ടി യു​എ​സിന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നും ട്രം​പ് തന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലിലൂടെ അറിയിച്ചു.

അ​തേ​സ​മ​യം അ​മേ​രി​ക്ക​ൻ ഭീ​ഷ​ണി​ക​ൾ​ക്കു മു​ന്നി​ൽ വ​ഴ​ങ്ങി​ല്ലെ​ന്ന് ഇ​റാ​ൻ വക്താവ് മു​ഹ​മ്മ​ദ് ബാ​ഖ​ർ ഖാ​ലി​ബാ​ഫ് പ്ര​തി​ക​രി​ച്ചു. പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​മ്പോ​ൾ യു​എ​സ് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഏതു സാഹചര്യവും നേരിടാൻ ഇറാൻ സുസജ്ജമാണെന്നും ഖാലിബാഫ് പ്രതികരിച്ചു.

ഗൾഫ് മേലയിലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി പാക്കി​സ്ഥാ​ൻ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്. യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് ന‍യിക്കുന്ന സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്.

Latest News

Corehub Up